ഇ-ബേ 2,400 ജോലിക്കാരെ കുറയ്ക്കുന്നു

Posted on: January 22, 2015

eBay-big

ഓൺലൈൻ റീട്ടെയ്‌ലറായ ഇ-ബേ 20155 ലെ ആദ്യ ക്വാർട്ടറിൽ 2,400 ജീവനക്കാരെ കുറയ്ക്കാൻ ഒരുങ്ങുന്നു. മാർക്കറ്റ് പ്ലേസസ്, എന്റർപ്രൈസ്, പേപാൽ ഡിവിഷനുകൾ പുനസംഘടിപ്പിക്കുന്നതിന്റെ ഭാഗമായാണ് ജീവനക്കാരെ കുറയ്ക്കുന്നത്.

പേ പാലിനെ സബ്‌സിഡയറിയാക്കാൻ കഴിഞ്ഞ വർഷം തന്നെ ഇ ബേ തീരുമാനിച്ചിരുന്നു. 2014 ലെ നാലാം ക്വാർട്ടറിൽ ഇ-ബേ 4.9 ബില്യൺ ഡോളർ വരുമാനവും 936 മില്യൺ ഡോളർ ലാഭവും നേടിയിരുന്നു.

TAGS: EBay | Jobs Cut | PayPal |