ഇബേയിൽ വെർച്വൽ പെർഫ്യൂം മാൾ

Posted on: May 23, 2015

 

eBay-Perfume-Mall-Big

കൊച്ചി : ഓൺലൈൻ റീട്ടെയ്‌ലറായ ഇബേ വെർച്വൽ പെർഫ്യൂം മാൾ ആരംഭിച്ചു. നൂറിലേറെ ബ്രാൻഡുകളുടെ 1,000 ലേറെ ഉത്പന്നങ്ങളാണ് മാളിൽ അവതരിപ്പിച്ചിട്ടുള്ളതെന്ന് ഇബേ ഇന്ത്യ ലൈഫ്‌സ്റ്റൈൽ ഹെഡ് നവീൻ മിസ്ത്രി പറഞ്ഞു. ജോർജിയ അമാനി, ബികാരി, ഹുഗോ ബോസ്, ചാനൽ, ഡേവിഡ്, ഉൾപ്പെടെ ഉള്ള പ്രീമിയം ബ്രാൻഡ് പെർഫ്യൂമുകൾ www.ebay.in പ്ലാറ്റ്‌ഫോം വഴി വാങ്ങാം. 30 ശതമാനം മുതൽ 60 ശതമാനം വരെ ഡിസ്‌കൗണ്ടും ലഭിക്കും.

ഇന്ത്യയിലെ സംഘടിത, അസംഘടിത പെർഫ്യൂം വ്യവസായ മേഖല 2000 കോടി രൂപയുടേതാണ്. 50 ശതമാനം വളർച്ചാ നിരക്കാണ് ഈ മേഖല പ്രതീക്ഷിക്കുന്നത്. അപ്പോൾ അത് 3,000 കോടി രൂപയായി ഉയരും. നിലവിൽ ഓൺലൈൻ സുഗന്ധദ്രവ്യ വിപണി 148 കോടി രൂപയുടേതാണ്. 120 ശതമാനം വളർച്ചയാണ് ലക്ഷ്യം. വിപണി അപ്പോൾ 345 കോടി രൂപയുടേതാകും. ഓൺലൈൻ പെർഫ്യൂമിന്റെ വിപണിവിഹിതം 7 ശതമാനമാണ്. ഇത് 11 ശതമാനമായി ഉയരുമെന്നാണ് പ്രതീക്ഷ. മൊത്തം സുഗന്ധദ്രവ്യ വിപണിയിൽ കേരളത്തിന്റെ വിഹിതം 7 ശതമാനം മാത്രമാണ്. ലൈഫ് സ്റ്റൈൽ ഉത്പന്നങ്ങളാണ് പ്രധാനമായും ഇബേ ഇന്ത്യയുടെ ഓൺലൈൻ വിപണിയിലുള്ളതെന്ന് നവീൻ മിസ്ട്രി ചൂണ്ടിക്കാട്ടി.

ഓരോ 10 മിനിട്ടിലും ഇബേ വഴി ഒരു പെർഫ്യൂം വിറ്റഴിക്കപ്പെടുന്നുണ്ട്. പെർഫ്യൂമിന്റെ വില 395 രൂപ മുതൽ 5000 രൂപ വരെയാണ്. ഐസിഐസിഐ, സിറ്റി ബാങ്ക്, എച്ച്ഡിഎഫ്‌സി ക്രെഡിറ്റ് കാർഡ് ഉള്ളവർക്ക് പ്രതിമാസ തവണകളായി വില അടയ്ക്കുവാനുള്ള സൗകര്യവും ഉണ്ട്.