ഡിജിറ്റല്‍ ടെക്‌നോളജി സെനറ്റ് അവാര്‍ഡ് 2021ല്‍ എന്റര്‍പ്രൈസ് മൊബിലിറ്റിക്ക് ലുലു ഗ്രൂപ്പിന് അവാര്‍ഡ്

Posted on: July 10, 2021

ഇന്ത്യന്‍ എക്‌സ്പ്രസ്സ് സംഘടിപ്പിച്ച ഡിജിറ്റല്‍ ടെക്‌നോളജി സെനറ്റ് അവാര്‍ഡ് 2021ല്‍ എന്റര്‍പ്രൈസ് മൊബിലിറ്റി വിഭാഗത്തില്‍ ലുലു ഗ്രൂപ്പിന് അവാര്‍ഡ്.

എന്റര്‍പ്രൈസ് മൊബിലിറ്റി വിഭാഗത്തില്‍ ലുലു ഗ്രൂപ്പിന്റെ ഇ-കൊമേഴ്സ് പ്ലാറ്റഫോമായ ലുലു ഓണ്‍ലൈന്‍ ഇന്ത്യ ഷോപ്പിംഗ് ആപ്പ് മുഖേനയുള്ള ഡിജിറ്റല്‍, സാങ്കേതിക മുന്നേറ്റങ്ങള്‍ക്കാണ് ഈ അംഗീകാരം ലഭിച്ചത്.

വിവിധ ഡിജിറ്റല്‍, സാങ്കേതിക വിഭാഗങ്ങളില്‍ ഓരോ വര്‍ഷവും ഡിജിറ്റല്‍ ടെക്‌നോളജി സെനറ്റ് അവാര്‍ഡുകള്‍ നടത്തുന്ന ഐടി ബിസിനസ് മാസികയായ ഇന്ത്യന്‍ എക്‌സ്പ്രസ്സ് ഗ്രൂപ്പിന്റെ എക്‌സ്പ്രസ്സ് കമ്പ്യൂട്ടര്‍ അവാര്‍ഡ് സമ്മാനിച്ചു. ഉപയോക്താക്കള്‍ക്ക് ഏറ്റവും മികച്ച സേവന നിലവാരം നല്‍കി ലുലു ഗ്രൂപ്പ് ഇ-കൊമേഴ്സ് രംഗത്ത് മുന്നിട്ടുനില്‍ക്കുന്നു.

TAGS: Lulu Group |