മാഗ്‌നം ഐസ്‌ക്രീം 5 നഗരങ്ങളിലേക്ക് കൂടി

Posted on: January 20, 2015

HUL-Magnum-ice-cream-kareen

ഹിന്ദുസ്ഥാൻ യൂണിലിവറിന്റെ പ്രീമിയം ഐസ്‌ക്രീം ബ്രാൻഡായ മാഗ്‌നം 5 നഗരങ്ങളിലേക്ക് കൂടി വിപണി വ്യാപിപ്പിക്കും. നിലവിൽ മുംബൈ, പൂനെ, ബംഗലുരു, ചെന്നൈ, ഹൈദരാബാദ് എന്നിവിടങ്ങളിൽ മാത്രമാണ് മാഗ്‌നം ഐസ്‌ക്രീമുകൾ വിൽക്കുന്നത്.

പുതിയ വിപണികൾ പ്രഖ്യാപിച്ചിട്ടില്ലെങ്കിലും ഡൽഹിയിലും അഹമ്മദാബാദിലും മാഗ്‌നം അവതരിപ്പിക്കുമെന്നാണ് വിപണിവൃത്തങ്ങളുടെ നിഗമനം. മുംബൈയിൽ കരീന കപൂറും ചെന്നൈയിലും ഹൈദരാബാദിലും തൃഷയുമാണ് മാഗ്‌നം ഐസ്‌ക്രീമിന്റെ ബ്രാൻഡ് അംബാസഡർമാർ.