ധനമന്ത്രി കെ. എന്‍. ബാലഗോപാലിന്റെ ആദ്യ ബജറ്റ് നാളെ

Posted on: June 3, 2021

 

തിരുവനന്തപുരം : ധനമന്ത്രി കെ.എന്‍. ബാലഗോപാലിന്റ ആദ്യ ബജറ്റ് വെള്ളിയാഴ്ച അവതരിപ്പിക്കും. കോവിഡ് പ്രതിരോധ നടപടികള്‍ക്കൊപ്പം സാമ്പത്തികരംഗത്തെ തകര്‍ച്ച പരിഹരിക്കുന്നതിനുള്ള നിര്‍ദേശങ്ങളും ബജറ്റിലുണ്ടാവും.

കോവിഡ് പ്രതിരോധ വാക്‌സിന്‍ എല്ലാവര്‍ക്കും സൗജന്യമായി നല്‍കാന്‍ ആയിരം കോടിരൂപ വേണം. ഇതിന്റെ ഒരുഭാഗം ബജറ്റില്‍ വകയിരുത്തും. ആരോഗ്യമേഖലയിലെ അടിസ്ഥാനസൗകര്യങ്ങള്‍ വികസി
പ്പിക്കാനും പദ്ധതികളുണ്ടാവും. സാമ്പത്തികരംഗ ത്തെ തകര്‍ച്ച പരിഹരിക്കാന്‍ വരുമാനം കൂട്ടേണ്ടതുണ്ട്.
എന്നാല്‍, സര്‍ക്കാരിനു മുന്നില്‍ ഇതിനായുള്ള മാര്‍ഗങ്ങള്‍ വിരളമാണ്.

ഭൂമിയുടെന്യായവില കൂട്ടുകയാണ് ഒരു വഴി. എല്ലാ വര്‍ഷവും ന്യായവില കൂട്ടാന്‍ മുമ്പ് ധാരണയായിരുന്നു. എന്നാല്‍, തിരഞ്ഞെടുപ്പ് കാലമായതിനാല്‍ അവസാന ബജറ്റില്‍ ന്യായവില കൂട്ടിയിരുന്നില്ല. ഭൂമി കൈമാറ്റങ്ങള്‍ മന്ദഗതിയിലായ സാഹചര്യത്തില്‍ ഇനിയും ന്യായവില കൂട്ടുന്നതില്‍ സര്‍ക്കാരിന് ആശങ്കയുണ്ട്.