കേരള ബജറ്റ് ജൂണ്‍ നാലിന്

Posted on: May 22, 2021

തിരുവനന്തപുരം : പതിനഞ്ചാം കേരള നിയമസഭയുടെ ഈ മാസം 24നു തുടങ്ങുന്ന ആദ്യസമ്മേളനം ജൂണ്‍ 14 വരെ തുടര്‍ന്നേക്കും. ജൂണ്‍ നാലിന് രാവിലെ ഒന്‍പതിനു ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍ പുതുക്കിയ ബജറ്റ് അവതരിപ്പിക്കും.

മൂന്നു ദിവസത്തെ ബജറ്റ് ചര്‍ച്ചയ്ക്കുശേഷം വോട്ട് ഓണ്‍ അക്കൗണ്ട് പാസാക്കി പിരിയുന്നതിനാണ് ആലോചന. പിന്നീട് ഓഗസ്റ്റില്‍ നിയമസഭചേര്‍ന്നു പൂര്‍ണ ബജറ്റ് പാസാക്കാനാണു നീക്കം.

TAGS: Kerala Budget |