കേരള ബജറ്റ് : വികസനത്തിന് ഊന്നൽ, ഭൂമിയുടെ ന്യായവില കൂട്ടി

Posted on: February 7, 2020

തിരുവനന്തപുരം : കിഫ്ബിക്ക് 2020 -2021 ൽ 20,000 കോടിയുടെ പദ്ധതികൾ നടപ്പാക്കുമെന്ന് ധനമന്ത്രി ഡോ. തോമസ് ഐസക്ക് ബജറ്റ് പ്രസംഗത്തിൽ പറഞ്ഞു. സംസ്ഥാനത്ത് 10 ബൈപാസുകളും 74 പാലങ്ങളും കിഫ്ബിയുടെ മേൽനോട്ടത്തിൽ നിർമ്മിക്കും. കൊച്ചിയുടെ വികസനത്തിന് 6000 കോടിയുടെ പദ്ധതികൾ. നഗരവികസനത്തിന് 1945 കോടി.

1000 ഭക്ഷണശാലകൾ വഴി 25 രൂപയ്ക്ക് ഊണ് നൽകും. ലോക കേരള സഭയ്ക്ക് 12 കോടി രൂപ ബജറ്റിൽ വകയിരുത്തി. വിദ്യാഭ്യാസ മേഖലയ്ക്ക 19, കോടി. ഉന്നത വിദ്യാഭ്യാസത്തിന് 493 കോടി. ജി എസ് ടി പിരിവ് മെച്ചപ്പെടുത്താൻ 12 ഇന പദ്ധതികൾ. പ്രവാസി ക്ഷേമത്തിന് 90 കോടി.

എല്ലാ ജില്ലാ ആശുപത്രികളിലും ട്രോമകെയർ. പതിനായിരം നേഴ്‌സുമാർക്ക് വിദേശജോലിക്ക് ക്രാഷ് കോഴ്‌സ് ആരംഭിക്കാൻ 5 കോടി. മെഡിക്കൽ സർവീസ് കോർപറേഷന് 50 കോടി. കാരുണ്യ ആനുകൂല്യങ്ങൾ തുടരും.

മത്സ്യത്തൊഴിലാളികൾക്ക് 40,000 വീടുകൾ നിർമ്മിച്ചു നൽകും. ഓഖി ഫണ്ട് വിനിയോഗത്തിൽ സോഷ്യൽ ഓഡിറ്റിംഗ്.

ഗ്രാമീണ റോഡ് വികസനത്തിന് 1000 കോടി രൂപ.തീരദേശ വികസനത്തിന് 1000 കോടി. എംഎൽഎ മാർ നിർദേശിച്ച പദ്ധതികൾ 1800 കോടി. വയനാടിന് 2000 കോടിയുടെയും ഇടുക്കിക്ക് 1000 കോടിയുടെയും പാക്കേജ്. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്ക് 12,724 കോടി രൂപ. ലൈഫ് മിഷന്റെ ഭാഗമായി ഒരു ലക്ഷം ഫ്‌ളാറ്റുകളും വീടുകളും നിർമ്മിക്കും. രണ്ടാം കുട്ടനാട് പാക്കേജിന് 2400 കോടി.

എല്ലാ ക്ഷേമ പെൻഷനുകളും 100 രൂപ വീതം വർധിപ്പിക്കും. ഇരട്ട പെൻഷൻകാരെ ഒഴിവാക്കും. ഇതിലൂടെ 700 കോടി ലാഭിക്കും. ചെലവ് കഴിഞ്ഞ വർഷത്തേക്കാൾ 15 ശതമാനം വർധിക്കും. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ ജീവനക്കാരെ പുനർവിന്യാസത്തിലൂടെ 1500 കോടി രൂപ ലാഭിക്കും.

ഭൂമിയുടെ ന്യായവില 10 ശതമാനം കൂട്ടി. വൻകിട പദ്ധതികൾക്ക് അടുത്തുള്ള ഭൂമിയുടെ ന്യായവില 30 ശതമാനമായി വർധിപ്പിക്കും. പോക്ക് വരവ് ഫീസിന് സ്ലാബ് പ്രഖ്യാപിച്ചു. തണ്ടപ്പേര് പകർപ്പിനുള്ള ഫീസ് 100 രൂപയാക്കി. കെട്ടിട നികുതി 30 ശതമാനം വരെ വർധിക്കും. ലൊക്കേഷൻ മാപ്പിന്

15 ലക്ഷത്തിന് മേൽ വിലയുള്ള വാഹനങ്ങൾക്ക് 2 ശതമാനം നികുതി ചുമത്തി. രണ്ട് ലക്ഷം രൂപയ്ക്ക് മേൽ വിലയുള്ള മോട്ടോർസൈക്കിളുകൾക്ക് 1 ശതമാനം അധിക നികുതി. ഫാൻസി നമ്പരുകളുടെ എണ്ണം കൂട്ടും.

കാർഷിക മേഖലയ്ക്ക് 2000 കോടി. ജലസേചനത്തിന് 864 കോടി. നെൽകർഷകർക്ക് 40 കോടി. കയർമേഖലയ്ക്ക് 112 കോടി. കശുവണ്ടി മേഖലയ്ക്ക് 135 കോടി. കുടിവെള്ളത്തിന് 8,523 കോടി. രണ്ടര ലക്ഷം കുടിവെള്ള കണക്ഷനുകൾ നൽകും. വനിതാക്ഷേമത്തിന് 1509 കോടി രൂപ. കുടുംബശ്രീക്ക് 600 കോടി. കുടുംബശ്രീ ചിട്ടികൾ തുടങ്ങും. മിൻ ചന്തകൾക്ക് 100 കോടി. കൊത്തറി മേഖലയ്ക്ക് 153 കോടി. നെൽകൃഷിക്ക് 1118 കോടി.

ഈ വർഷം നവംബർ മുതൽ സിഎഫ്എൽ, ഫിലമന്റെ് ബൾബുകൾ നിരോധിക്കും.ധനക്കമ്മി 3 ശതമാനവും. റവന്യുകമ്മി 1.55 ശതമാനവുമാണെന്ന് ധനമന്ത്രി വ്യക്തമാക്കി.