ഐസിഎഐ സെമിനാർ

Posted on: January 17, 2015

ICAI-Eranakulam-branch-FEMA

കൊച്ചി : ഇൻസ്റ്റിറ്റിയൂട്ട് ഓഫ് ചാർട്ടേഡ് അക്കൗണ്ടന്റസ് ഓഫ് ഇന്ത്യ (ഐസിഎഐ) എറണാകുളം ശാഖ വിദേശകൈമാറ്റ മാനേജ്‌മെന്റ് ആക്ടും വിദേശ വ്യാപാര നയങ്ങളും എന്ന വിഷയത്തിൽ സെമിനാർ സംഘടിപ്പിച്ചു. ട്രേഡ് ട്രാക്ക് കൺസൾട്ടന്റ് ഡയറക്ടർ എൻ. എൻ. മേനോൻ സെമിനാർ ഉദ്ഘാടനം ചെയ്തു. പി. വെങ്കിടേശൻ (ചെന്നൈ) പ്രബന്ധം അവതരിപ്പിച്ചു.

ആർ. ബാലഗോപാൽ, പി. ടി. ജോയി, ജോൺ ലൂക്കോസ്, ഐസിഎഐ എറണാകുളം ശാഖ ചെയർമാൻ എം .ഒ. പൗലോസ്, ലൂക്കോസ് ജോസഫ് എറണാകുളം ശാഖ സെക്രട്ടറി ടി. എൻ. സുരേഷ് തുടങ്ങിയവർ പങ്കെടുത്തു.