വോഡഫോണിനൊപ്പം സീറോ ഡൗൺ പേമെന്റിൽ ഐഫോൺ

Posted on: January 16, 2015

iPhone-6-with-box-Big

കൊച്ചി : വോഡഫോൺ ഇന്ത്യ ഐഫോണുകളുടെ മുഴുവൻ ശ്രേണിക്കും വേണ്ടിയുള്ള ഫുള്ളി ലോഡഡ് വാല്യൂ പ്രൊപ്പോസിഷൻ പദ്ധതി അവതരിപ്പിച്ചു. ഐഫോൺ 4എസ് 2099 രൂപയിൽ ആരംഭിക്കുന്നതും ഐഫോൺ 5സി 2499 രൂപയിൽ ആരംഭിക്കുന്നതും ഐഫോൺ 5എസ് 2999 രൂപയിൽ ആരംഭിക്കുന്നതും ഐഫോൺ 6, ഐഫോൺ 6പ്ലസ് എന്നിവ 3599 രൂപയിൽ ആരംഭിക്കുന്നതുമായ ആകർഷക ഇ.എം.ഐ.കളിലാണ് ഇതിലൂടെ അവതരിപ്പിക്കുന്നത്.

വോഡഫോണിനോടൊപ്പം പുതിയ ഐഫോൺ വാങ്ങാൻ ഉദ്ദേശിക്കുന്ന ഉപഭോക്താക്കൾക്കായി ഐഫോൺ 6 കെ, ഐഫോൺ 10 കെ പ്ലാൻ എന്നീ രണ്ട് ആകർഷക ഫുള്ളി ലോഡഡ് പദ്ധതികളാണ് വോഡഫോൺ ഇന്ത്യ അവതരിപ്പിക്കുന്നത്. ലോക്കൽ, എസ്ടിഡി മിനിറ്റുകൾ, എസ്എംഎസ് ഡാറ്റ എന്നിവ അടങ്ങിയ ഈ പദ്ധതികൾ വഴി ഉപഭോക്താക്കൾക്ക് പ്ലാൻ പദ്ധതിക്കാലമായ 24 മാസത്തേക്ക് അധികമായി പണമൊന്നും തന്നെ അടക്കേണ്ട എന്ന നേട്ടവും നൽകും.

16 ജി.ബി. ഐഫോൺ 6 (എം.ആർ.പി. 53500 രൂപ) ഐഫോൺ 6 കെ പദ്ധതി പ്രകാരം 6000 മിനിറ്റുകളും 1500 എസ്.എം.എസുകളും 6 ജിബി 3 ജി ഡാറ്റയും അടക്കം 24 മാസത്തേക്ക് 3599 രൂപ പ്രതിമാസ ഇഎംഐ.യിലൂടെയാണ് ലഭിക്കുക. ഐഫോൺ 10 കെ പദ്ധതി പ്രകാരം 10000 മിനിറ്റുകളും 2500 എസ്എംഎസുകളും 10 ജിബി 3 ജി ഡാറ്റയും ആവും 24 മാസത്തേക്ക് 3999 രൂപ പ്രതിമാസ ഇഎംഐ ഉള്ള പദ്ധതി പ്രകാരം ലഭിക്കുക. ഈ പ്രതിമാസ ഇ.എം.ഐ.യിൽ ഹാൻഡ്‌സെറ്റ് ചെലവ്, ലോക്കൽ-എസ്ടിഡി, ലോക്കൽ നാഷണൽ എസ്എംഎസുകളും 3 ജി ഡാറ്റയും ബാധകമായ നികുതികളും പലിശയും ഉൾപ്പെട്ടതാണ്.

ഐഫോണുകളുടെ മുഴുവൻ ശ്രേണിയിലും ആകർഷകമായ വിലയിൽ ഈ സവിശേഷ വാല്യൂ പ്രൊപ്പേസിഷൻ പദ്ധതി അവതരിപ്പിക്കുന്നതിൽ ഞങ്ങൾക്ക് അതിയായ ആഹ്ലാദമുണ്ടെന്ന് വോഡഫോൺ ഇന്ത്യ മാനേജിംഗ് ഡയറക്ടറും സിഇഒയുമായ മാർട്ടീൻ പീറ്റേഴ്‌സ് അഭിപ്രായപ്പെട്ടു. അപ്ഫ്രണ്ട് ചെലവുകളില്ലാതെ എല്ലാ സേവനങ്ങളും ഉൾപ്പെട്ട ഫുള്ളി ലോഡഡ് ഡാറ്റാ പ്ലാനുകൾ ആസ്വദിക്കാൻ ഇത് ഉപഭോക്താക്കളെ സഹായിക്കുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.