തൃശൂരിൽ മൈജി ഫ്യൂച്ചർ സ്റ്റോർ തുറന്നു

Posted on: April 12, 2021

തൃശൂര്‍: ഡിജിറ്റല്‍ റീട്ടെയില്‍ ശൃംഖലയായ മൈജിയുടെ ആദ്യ ഫ്യൂച്ചര്‍ സ്റ്റോര്‍ തൃശൂര്‍ പുത്താളില്‍ മൈജി ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ എ.കെ. ഷാജി ഉദ്ഘാടനം ചെയ്തു.

തൃശൂരിലെ മൈജിയുടെ എട്ടാമത്തെയും കേരളത്തിലെ 90-ാമത്തെയും ഷോറൂമാണ് പുത്തോളില്‍ തുടങ്ങിയിരിക്കുന്നത്. ഉദ്ഘാടനത്തോടനുബന്ധിച്ച് ഓഫറുകളും ഒരുക്കിയിട്ടുണ്ട്. ഉദ്ഘാടന ഓഫറായി ഓരോ 10,000 രൂപയുടെ പര്‍ച്ചേസിനും 1,500 രൂപ ക്യാഷ് ബാക്ക് വൗച്ചറും മറ്റു നിരവധി ഓഫറുകളും ഒരുക്കിയിട്ടുണ്ട്.

ഫിനാന്‍സ് സൗകര്യം, എക്സ്റ്റന്‍ഡഡ് വാറണ്ടി, പ്രൊട്ടക്ഷന്‍ പ്ലാനുകള്‍, എക്‌സ്‌ചേഞ്ച് ഓഫറുകള്‍, ഹോം ഡെലിവറി തുടങ്ങി എല്ലാ സേവനങ്ങളും മൈജിഫ്യൂച്ചറില്‍ ലഭ്യമാണ്. www.myg.in എന്ന വെബ്‌സൈറ്റില്‍ നിന്നും നുതന ഷോപ്പിംഗ് എക്‌സ്പീരിയന്‍സോടെ പാഡളുകള്‍ പര്‍ച്ചേസ് ചെയ്യാം.

TAGS: Myg |