റിസർവ് ബാങ്കിന്റെ പണനയ അവലോകന സമിതി യോഗം നാളെ

Posted on: April 6, 2021

മുംബൈ : 2021- 22 സാമ്പത്തികവര്‍ഷത്തെ ആര്‍.ബി.ഐയുടെ ആദ്യത്തെ ധനനയം നാളെ പ്രഖ്യാപിക്കും. കോവിഡ് തളര്‍ച്ചകളില്‍ നിന്ന് വിപണികള്‍ തിരിച്ചുവരവിനു ശ്രമിക്കുന്ന ഈ സാഹചര്യത്തില്‍ നിരക്കുകള്‍ നിലനിര്‍ത്തിയേക്കുമെന്നാണു വിലയിരുത്തല്‍, അതേസമയം പണപ്പെരുപ്പ ലക്ഷ്യങ്ങള്‍ പുനര്‍നിശ്ചയിച്ചേക്കും.
സാമ്പത്തിക വീണ്ടെടുക്കലിനെ പിന്തുണയ്ക്കുന്നതിനും 2021-22ല്‍ സര്‍ക്കാരിന്റെ വായ്പാ പദ്ധതി സുഗമമാ
ക്കുന്നതിനും ധനനയത്തിന്റെ തീരുമാനങ്ങള്‍ ഏറെ പ്രാധാന്യമര്‍ഹിക്കുന്നതാണ്. റിപ്പോ നിരക്ക് നാലു ശതമാനത്തില്‍ തുടരുമെന്നാണു വിദഗ്ധാഭിപ്രായം.

പണപ്പെരുപ്പം ഉയരുമെന്നു കഴിഞ്ഞ യോഗം വിലയിരുത്തിയിട്ടുള്ളതാണ്. എന്നിരുന്നാലും റീട്ടെയില്‍ പണപ്പെരുപ്പം ആര്‍.ബി, ഐ യുടെ ലക്ഷ്യത്തിനുള്ളില്‍് നില്‍ക്കുന്നത് കൂടുതല്‍ ഇളവുകള്‍ നല്‍കാന്‍ ആര്‍.ബി.ഐയ്ക്ക് അവസരം നല്‍കുന്നതാധനനയ നിലപാട് അക്കോമഡേറ്റീവ് എന്ന നിലയില്‍ തുടര്‍ന്നേക്കുമെന്നും പ്രതീക്ഷിക്കുന്നു.

ആര്‍.ബി.ഐ. ഗവര്‍ണര്‍ ശക്തികന്‍ ദാസിന്റെനേതൃത്വത്തില്‍ നാളെയാണ് ധനനയ യോഗം തുടങ്ങുക. ആര്‍.ബി.ഐയുടെ രണ്ടാമത്തെ യോഗം ജൂണ്‍ രണ്ട് മുതല്‍ നാലുവരെയാണ്. മൂന്നാമത്തെ യോഗം ഓഗസ്ത് നാലു മുതല്‍ ആറുവരെയും നാലാമത്തെ യോഗം ഒക്ടോബര്‍ ആറു മുതല്‍ എട്ടു വരെയും അഞ്ചാമത്തെ യോഗം ഡിസംബര്‍ ആറു മുതല്‍ എട്ടു വരെയും ആറാമത്തെ യോഗം 2022 ഫെബ്രുവരി ഏഴു മുതല്‍ ഒമ്പതു വരെയുമാണ്.

 

TAGS: RBI |