നിസാൻ മാഗ് നൈറ്റിന് 5000 ലേറെ ബുക്കിംഗ്

Posted on: December 8, 2020

കൊച്ചി: നിസ്സാന്‍ മാഗ്നൈറ്റ് പുറത്തിറങ്ങി ചുരുങ്ങിയ ദിവസത്തിനുള്ളില്‍ ഉപഭോക്താക്കളില്‍ നിന്ന് മികച്ച പ്രതികരണം. മാഗ്നൈറ്റ് പുറത്തിറങ്ങി അഞ്ച് ദിവസത്തിനുള്ളില്‍ 5,000 വാഹനങ്ങള്‍ക്ക് ബുക്കിംഗ് ലഭിച്ചു. ഉപഭോക്താക്കളില്‍നിന്ന് 50,000- ത്തോളം അന്വേഷണങ്ങളും ലഭിച്ചതായി നിസ്സാന്‍ ഇന്ത്യ അറിയിച്ചു.

നിസ്സാന്റെ ഷോറൂമുകളില്‍ ഈ മാസം 31 വരെ സ്‌പെഷ്യല്‍ ഇന്‍ട്രൊഡക്ടറി വിലയ്ക്ക് വാഹനം ലഭിക്കും. ബേസ് മോഡലിന് 5.02 ലക്ഷം രൂപയും ടോപ്പ് വേരിയന്റിന് 9.66 ലക്ഷം രൂപയുമാണ് വില. എക്‌സ്.വി., എക്‌സ്.വി. പ്രീമിയം മോഡലുകള്‍ക്കാണ് ഏറ്റവുമധികം ബുക്കിംഗ് ലഭിച്ചിരിക്കുന്നത്.

TAGS: Nissan Magnite |