10
Friday
May 2024
May 2024
നിക്ഷേപ ബോധവത്കരണ പരിപാടിയുമായി ഐസിഎഐ
Posted on: March 19, 2021
കൊച്ചി : ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ചാര്‍ട്ടേഡ് അക്കൗണ്ടന്റ്സ് ഓഫ് ഇന്ത്യ (ഐ.സി.എ.ഐ.) എറണാകുളം ശാഖയുടെ ആഭിമുഖ്യത്തില്‍ നിക്ഷേപ ബോധവത്കരണ പരിപാടി സംഘടിപ്പിക്കുന്നു. മാര്‍ച്ച് 22-ന് നാലു മുതല്‍ ഏഴു വരെ വെര്‍ച്വലായാണ് പരിപാടി.
ജിയോജിത് ഫിനാന്‍ഷ്യല്‍ സര്‍വീസസ് ചീഫ് ഇന്‍വെസ്റ്റ്മെന്റ് സ്ട്രാറ്റജിസ്റ്റ് ഡോ. വി.കെ. വിജയകുമാര്‍, ഡി.സി.ബി. ബാങ്ക് വൈസ് പ്രസിഡന്റ് രൂപേഷ് രാജഗോപാല്‍ എന്നിവര്‍ വിവിധ വിഷയങ്ങളില്‍ ക്ലാസെടുക്കും.
നിക്ഷേപകര്‍ക്ക് ബോധവത്കരണം നടത്താനും നിക്ഷേപ തീരുമാനങ്ങളോടൊപ്പം അവയുടെ സുരക്ഷയും ലക്ഷ്യമിട്ടാണ് പരിപാടി സംഘടിപ്പിക്കുന്നതെന്ന് ഐ.സി.എ.ഐ. എറണാകുളം ബ്രാഞ്ച് ചെയര്മാന് രഞ്ജിത് ആര്. വാരിയര്‍ പറഞ്ഞു. രജിസ്ട്രേഷന്: www.kochiicai.org
TAGS: ICAI |
News in this Section