ലുലു ഓൺ സെയിൽ ഞായറാഴ്ച സമാപിക്കും

Posted on: January 10, 2015

Lulu-on-Sale-Jan-2015-big

കൊച്ചി ലുലുമാളിൽ തുടങ്ങിയ ലുലു ഓൺ സെയിലിന് വൻ ജനത്തിരക്ക്. ലുലുമാളിൽ 300 ലേറെ ബ്രാൻഡുകൾ അവരുടെ ഉത്പന്നങ്ങൾക്ക് ഫ്‌ലാറ്റ് 50 ശതമാനം വിലക്കുറവിൽ നൽകുന്ന ലുലു ഓൺ സെയിൽ നാളെ (ഞായറാഴ്ച) സമാപിക്കും.

ബ്രാൻഡഡ് വസ്ത്രങ്ങൾ, ഫാഷൻ സാമഗ്രികൾ, ബാഗുകൾ, ചെരിപ്പുകൾ, സ്‌പോർട്‌സ് വെയറുകൾ, ഗാർഹികോപകരണങ്ങൾ, അലങ്കാരവസ്തുക്കൾ, ഇലക്ട്രോണിക്‌സ്, ആഭരണങ്ങൾ,വാച്ചുകൾ, ഭക്ഷണം തുടങ്ങിയവയെല്ലാമടങ്ങുന്ന മികച്ചനിരയാണ് ലുലു ഉപഭോക്താക്കൾക്ക് ആകർഷകമായ നിരക്കുകളിൽ ഇന്നും നാളെയും സമ്മാനിക്കുന്നത്.

ജോസ്‌കോ ജ്വല്ലേഴ്‌സ്, സ്‌കൈ ജ്വല്ലറി, അവതാർ ഗോൾഡ് എന്നിവയും ഡയമണ്ടുകൾ വാങ്ങുന്നതിനും പണിക്കൂലിയിലും പ്രത്യേക ഇളവുകൾ നൽകുന്നുണ്ട്. ലുലുമാളിലെ വിനോദമേഖലയായ സ്പാർകിസ് കുട്ടികൾക്ക് അവരുടെ പ്രിയപ്പെട്ട വീഡിയോ ഗെയിമുകളും റൈഡുകളും ആസ്വദിക്കുന്നതിന് 2,000 രൂപയുടെ ഇനങ്ങൾക്ക് 50 ശതമാനം ഓഫർ നൽകുന്നുണ്ട്.

രുചിവൈവിധ്യങ്ങൾ നൽകുന്ന ബ്ലൂംസ്‌ബെറി കഫേ, ഡൊമിനോസ് പിസ, മക്‌ഡൊണാൾഡ്‌സ്, ചിക് കിംഗ്, കാലിക്കട്ട് പാരഗൺ തുടങ്ങിയവയും കൊതിയൂറുന്ന വിലക്കുറവുമായി അണിനിരക്കുന്നുണ്ട്.

ഞായറാഴ്ചയും ലക്ക് എവരി ഔവർ നറുക്കെടുപ്പിലൂടെ കൂടുതൽ ആഹ്ലാദം കൈവരിക്കുന്നതിനുള്ള അവസരവും ഒരുക്കിയിട്ടുണ്ട്. 5,000 രൂപയ്‌ക്കോ അതിൽ കൂടുതലോ വിലയ്ക്കുള്ള ഉത്പന്നങ്ങൾ വാങ്ങുന്നവർക്ക് രാവിലെ 11 മുതൽ രാത്രി 11 വരെ ഓരോ മണിക്കൂറിലും നടക്കുന്ന നറുക്കെടുപ്പിലൂടെ മാളിലെ ഏറ്റവും മികച്ച ചില ബ്രാൻഡുകളിൽ നിന്ന് 10,000 രൂപയ്ക്കു വീതമുള്ള ഉത്പന്നങ്ങൾ വാങ്ങാനുള്ള ഗിഫ്റ്റ് വൗച്ചറുകൾ സമ്മാനിക്കും.

കൂടുതൽ വിവരങ്ങൾക്ക് ലുലു കസ്റ്റമർ ഡെസ്‌ക്കുമായി (0484-2727776) ബന്ധപ്പെടാവുന്നതാണ്.