3000 ഇൻഫോസിസ് ജീവനക്കാർക്ക് സർപ്രൈസ് ഗിഫ്റ്റ്

Posted on: January 9, 2015

iPhone-6-with-box-Big

മികച്ച പ്രവർത്തനത്തിനുള്ള അംഗീകാരമായി ഇൻഫോസിസിലെ 3000 ജീവനക്കാർക്ക് ഐഫോൺ 6 സമ്മാനം. വിശാൽ സിക്കയുടെ കത്തോടുകൂടിയാണ് ഈ സർപ്രൈസ് ഗിഫ്റ്റ് ജീവനക്കാർക്കു ലഭിക്കുന്നത്. കൊഴിഞ്ഞുപോക്കു കുറയ്ക്കുന്നതിനുള്ള നടപടികളുടെ ഭാഗമാണ് സർപ്രൈസ് ഗിഫ്റ്റ്.

കഴിഞ്ഞ ജൂലൈ-സെപ്റ്റംബർ ക്വാർട്ടറിൽ കൊഴിഞ്ഞുപോക്ക് 20 ശതമാനത്തിൽ എത്തിയിരുന്നു. അട്രിഷൻ നിരക്ക് 2015 ജൂൺ അവസാനത്തോടെ 13-15 ശതമാനമായി കുറയ്ക്കുകയാണ് ലക്ഷ്യമെന്ന് ചീഫ് ഓപറേറ്റിംഗ് ഓഫീസർ പ്രവീൺ റാവു പറഞ്ഞു.