ഓണ്‍ലൈനില്‍ മാനേജ്‌മെന്റ് വാരാഘോഷം 19 മുതല്‍

Posted on: February 13, 2021

കൊച്ചി: കേരള മാനേജ്‌മെന്റ് അസോസിയേഷന്‍ സംഘടിപ്പിക്കുന്ന മാനേജ്‌മെന്റ് വാരാഘോഷം ഇത്തവണ ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമില്‍ നടക്കും. 19 മുതല്‍ 25 വരെ വരെ നടക്കുന്ന പരിപാടികളില്‍ ‘സ്ഫിയര്‍ഹെഡിംഗ് റെസ്പോണ്‍സിബിള്‍ മാനേജ്‌മെന്റ് ‘ എന്നതാണ് ഇത്തവണത്തെ ചര്‍ച്ചാ വിഷയം. മാനേജ്‌മെന്റ് വാരാഘോഷം 19-ന് വൈകീട്ട് 6 മണിക്ക് ധനമന്ത്രി ഡോ. ടി.എം. തോമസ് ഐസക് ഉദ്ഘാടനം ചെയ്യും.

ഓള്‍ ഇന്ത്യ മാനേജ്‌മെന്റ് അസോസിയേഷന്‍ പ്രസിഡന്റും ജെ.കെ. പേപ്പര്‍ മാനേജിംഗ് ഡയറക്ടറും വൈസ് ചെയര്‍മാനുമായ ഹര്‍ഷ് പതി സിംഘാനിയ മുഖ്യാതിഥിയാകും. ഡയറക്ടര്‍ ജനറല്‍ രേഖ സേത്തി വിശിഷ്ടാതിഥിയായി പങ്കെടുക്കും.

ആദിത്യ ബിര്‍ള ഗ്രൂപ്പ് എക്‌സിക്യുട്ടീവ് പ്രസിഡന്റ് ഡി. ശിവകുമാര്‍, ടോറസ് ഇന്‍വെസ്റ്റ്മെന്റ് ഹോള്‍ഡിംഗ്‌സ് കണ്‍ട്രി മാനേജിംഗ് ഡയറക്ടര്‍ അജയ് പ്രസാദ്, വേള്‍ഡ് ബാങ്ക് പ്രതിനിധി ഡോ. ബാല മേനോന്‍ തുടങ്ങി നിരവധി പേര്‍ ചടങ്ങില്‍ പങ്കെടുക്കും. കണ്‍വെന്‍ഷനില്‍ രജിസ്റ്റര്‍ ചെയ്യുന്ന എല്ലാ മാനേജ്‌മെന്റ് വിദ്യാര്‍ഥികള്‍ക്കും കെ.എം.എ.യുടെ സര്‍ട്ടിഫിക്കറ്റ് ലഭിക്കും. സ്റ്റുഡന്റ് മാനേജ്‌മെന്റ് കണ്‍വെന്‍ഷനും പരിപാടിയുടെ ഭാഗമായി നടത്തും. വിദ്യാര്‍ഥികള്‍ക്ക് രജിസ്‌ട്രേഷന്‍ ചാര്‍ജ് 200 രൂപ. രജിസ്ട്രേഷന് www.kma.org.in/msc

TAGS: KMA |