സോഹറിൽ ലുലു ഹൈപ്പർമാർക്കറ്റ് തുറന്നു

Posted on: July 3, 2015

LuLu-Hypermarket-Sohar-Big

മസ്‌ക്കറ്റ് : ഒമാനിലെ സോഹറിൽ ലുലു ഗ്രൂപ്പിന്റെ 117 മത് ഹൈപ്പർമാർക്കറ്റ് തുറന്നു. ഒമാൻ കൊമേഴ്‌സ് ആൻഡ് ഇൻഡസ്ട്രി മന്ത്രാലയത്തിലെ അണ്ടർ സെക്രട്ടറി അഹമ്മദ് ബിൻ ഹസൻ അൽ ധീബ് ഹൈപ്പർമാർക്കറ്റ് ഉദ്ഘാടനം ചെയ്തു. ലുലു ഗ്രൂപ്പ് ചെയർമാൻ പദ്മശ്രീ എം. എ. യൂസഫലി, എക്‌സിക്യൂട്ടീവ് ഡയറക്ടർ എം എ അഷറഫലി, സിഇഒ സായിഫ് ടി രൂപാവാല, ലുലു ഒമാൻ റീജണൽ ഡയറക് ടർ അനന്ത് എ. വി. എന്നിവരുൾപ്പടെ നിരവധി പ്രമുഖർ ചടങ്ങിൽ പങ്കെടുത്തു.

ഒമാനിലെ റീട്ടെയ്ൽ മേഖലയിലേക്ക് ബിസിനസ് കൂടുതൽ വിപൂലീകരിക്കുന്നതിന്റെ ഭാഗമായിട്ടാണ് പുതിയ ഹൈപ്പർമാർക്കറ്റ് തുറന്നതെന്ന് എം എ യൂസഫലി പറഞ്ഞു. മൂന്ന് നിലകളിലായി രണ്ട് ലക്ഷം ചതുരശ്രയടി വിസ്തീർണത്തിലാണ് പ്രമുഖ വാണിജ്യ കേന്ദ്രമായ സോഹറിൽ ലുലു ഹൈപ്പർമാർക്കറ്റ് സ്ഥാപിച്ചിട്ടുള്ളത്. ഭക്ഷ്യവസ്തുക്കളും ഫാഷൻ വസ്ത്രങ്ങളും ഗൃഹോപകരണങ്ങളും ഉൾപ്പടെ വൺ സ്റ്റോപ്പ് ഷോപ്പിംഗ് അനുഭവമാണ് ലുലു ഹൈപ്പർമാർക്കറ്റ് വാഗ്ദാനം ചെയ്യുന്നത്.