13
Monday
May 2024
May 2024
കിയ മോട്ടോഴ്സിന് പുതിയ ലോഗോ
Posted on: January 8, 2021
കൊച്ചി : കൊറിയന്‍ കാര്‍ നിര്‍മാതാക്കളായ കിയ മോട്ടോഴ്സ് പുതുമയേറിയ ബ്രാന്‍ഡ് പ്രതിച്ഛായ സൃഷ്ടിക്കുന്നതിന്റെ ഭാഗമായി പുതിയ ലോഗോ അവതരിപ്പിച്ചു.
വരും തലമുറ ഗതാഗത വ്യവസായത്തെ പ്രതിനിധാനം ചെയ്യുന്നതാണ് പുതിയ ലോഗോ. പുതിയ ബ്രാന്‍ഡ് സൂക്തവും അവതരിപ്പിച്ചിട്ടുണ്ട്. മാറ്റങ്ങളെയും നവീനാശയങ്ങളെയും പ്രതിനിധാനം ചെയ്യുന്നതാണ് പുതിയ ലോഗോ എന്ന് കിയ മോട്ടോഴ്സ് സി.ഇ.ഒ. ഹോ സംഗ് സോംഗ് പറഞ്ഞു.
TAGS: Kia Motors |
News in this Section