നെടുമ്പാശേരിയിൽ 61 ലക്ഷം യാത്രക്കാർ

Posted on: January 3, 2015

CIAL-Baggage-collection-bigകൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിലൂടെ (സിയാൽ) 2014 ൽ യാത്ര ചെയ്തത് 61.05 ലക്ഷം പേർ. 2013 ൽ 52.92 ലക്ഷമായിരുന്നു യാത്രക്കാരുടെ എണ്ണം.

ആഭ്യന്തരയാത്രക്കാരുടെ എണ്ണം 2013 ലെ 21.06 ലക്ഷത്തിൽ നിന്ന് 2014 ൽ 24.86 ലക്ഷമായി വർധിച്ചു. അന്താരാഷ്ട്ര യാത്രക്കാർ 31.85 ലക്ഷത്തിൽ നിന്ന് 36.18 ലക്ഷമായി വർധിച്ചു. എയർട്രാഫിക് മൂവ്‌മെന്റ്‌സ് 45,933 ൽ നിന്ന് 52,031 ആയി വർധിച്ചു.