10
Friday
May 2024
May 2024
ജൻ ധൻ യോജന അക്കൗണ്ടുകൾ 10 കോടി കവിഞ്ഞു
Posted on: January 2, 2015
പ്രധാനമന്ത്രി ജൻ ധൻ യോജന പദ്ധതി പ്രകാരം ആരംഭിച്ച ബാങ്ക് അക്കൗണ്ടുകളുടെ എണ്ണം 10.3 കോടി കവിഞ്ഞു. രാജ്യത്തെ 98.41 ശതമാനം ഭവനങ്ങളിലും ബാങ്കിംഗ് പരിധിയിലായതായി ധനകാര്യ സെക്രട്ടറി ഹസ്മുഖ് അദിയ പറഞ്ഞു. ജനുവരി 26 ന് മുമ്പ് 7.5 കോടി അക്കൗണ്ടുകളാണ് ആദ്യം ലക്ഷ്യമിട്ടിരുന്നത്. പിന്നീട് അത് 10 കോടിയായി ഉയർത്തുകയായിരുന്നു.
അക്കൗണ്ടുകൾ ആരംഭിച്ച 79.7 ശതമാനം പേർക്കും റു പേ കാർഡുകൾ വിതരണം ചെയ്തുകഴിഞ്ഞു. സീറോ ബാലൻസ് അക്കൗണ്ടുകളാണ് ഭൂരിഭാഗവും. 33 ശതമാനം അക്കൗണ്ടുകൾ ആധാർ കാർഡുകളുമായി ബന്ധിപ്പിച്ചു.
TAGS: Bank Accounts | Financial Inclusion | Jan Dhan Scheme | Jan Dhan Yojana | PMJDY Bank Accounts | Pradhan Mantri Jan Dhan Yojna | Zero Balance Accounts |
News in this Section