സാമ്പത്തിക സംയോജനം : ഐഡിബിഐ – എസ്‌കെഡിആർഡിപി ധാരണ

Posted on: May 27, 2016
എസ്‌കെഡിആർഡിപിയുടെ കീഴിലുള്ള എസ്എച്ച്ജി യോഗം ധർമസ്ഥലയിൽ ഐഡിബിഐ മാനേജിംഗ് ഡയറക്ടറും സിഇഒയുമായ കിഷോർ ഖരത് ഉദ്ഘാടനം ചെയ്യുന്നു. ഐഡിബിഐ ബാങ്ക് എക്‌സിക്യൂട്ടീവ് ഡയറക്ടർ എസ് കെ വി ശ്രീനിവാസ്, എസ്‌കെഡിആർഡിപി പ്രസിഡന്റ് ഡോ. വീരേന്ദ്ര ഹെഗ്‌ഡേ, ബാങ്ക് സിജിഎം സുരേഷ് ഖടാനർ, സിജിഎമ്മും സോൺ ഹെഡ്ഡുമായ വി നാരായണമൂർത്തി, എസ്‌കെഡിആർഡിപി എക്‌സിക്യൂട്ടീവ് ഡയറക്ടർ ഡോ മഞ്ജുനാഥ് എന്നിവർ സമീപം.

കൊച്ചി : സാമ്പത്തിക സംയോജനത്തിനായി ഐഡിബിഐ ബാങ്ക് ദക്ഷിണ കന്നഡയിലെ ശ്രീ ക്ഷേത്ര ധർമസ്ഥല റൂറൽ ഡെവലപ്‌മെന്റ് പ്രോജക്ടുമായി (എസ്‌കെഡിആർഡിപി)ധാരണയിലെത്തി. ഐഡിബിഐ ബാങ്ക് 53,000 സ്വയം സഹായ ഗ്രൂപ്പുകൾക്ക് 7.5 ലക്ഷം രൂപ സഹായം നൽകി. ബാങ്കിന്റെ ഏറ്റവും വലിയ ബിസിനസ് കറസ്‌പോണ്ടന്റ് ആയ എസ്‌കെഡിആർഡിപിയിൽ ബാങ്ക് മാനേജിംഗ് ഡയറക്ടറും സിഇഒയുമായ കിഷോർ ഖരത് സന്ദർശനം നടത്തി.

എസ്‌കെഡിആർഡിപി മാനേജ് ചെയ്യുന്ന കെവിഐ യൂണിറ്റ് സന്ദർശിച്ച അദ്ദേഹം എസ്എച്ച്ജി യോഗത്തിലും പങ്കെടുത്തു. സമൂഹത്തിലെ താഴേക്കിടയിലുള്ളവരുടെ ധനകാര്യാവശ്യങ്ങൾ നിറവേറ്റുന്നതിനു ബാങ്ക് എടുത്തിട്ടുള്ള നിരവധി പദ്ധതികൾ അദ്ദേഹം വിശദീകരിച്ചു. താഴെക്കിടയിലുള്ളവരിൽ ഇത്തരം സേവനം എത്തിക്കുന്നതിനായി എസ്‌കെഡിആർഡിപി നടത്തുന്ന ശ്രമങ്ങളെ അദ്ദേഹം ശ്ലാഘിച്ചു. എസ്‌കെഡിആർഡിപി പ്രസിഡന്റ് ഡോ. വീരേന്ദ്ര ഹെഗ്‌ഡേ നന്ദി പറഞ്ഞു.