നിസാൻ മാഗ് നൈറ്റ് ഡിസംബർ രണ്ടിന് അവതരിപ്പിക്കും

Posted on: November 21, 2020

കൊച്ചി : കാര്‍ നിര്‍മാതാക്കളായ ‘നിസ്സാന്‍’, ഏറ്റവും പുതിയ എസ്.യു.വി.യായ നിസ്സാന്‍ മാഗ്‌നൈറ്റ് ഡിസംബര്‍ രണ്ടിന് ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിക്കും. വാഹനത്തിന്റെ ഔദ്യോഗിക വില വിവരങ്ങളും അന്ന് പുറത്തുവിടും.

നിസ്സാന്റെ ഇന്ത്യയിലെ എല്ലാ ഷോറൂമുകളിലും മാഗ്‌നൈറ്റ് ബുക്ക് ചെയ്യാം. ഇന്ത്യന്‍ വിപണിക്കായി പ്രത്യേകം നിര്‍മിക്കുന്ന മാഗ്‌നൈറ്റ്, ജാപ്പനീസ് എന്‍ജിനീയറിംഗ് സാങ്കേതിക വിദ്യയിലാണ് രൂപകല്പന ചെയ്തിരിക്കുന്നത്. പൂര്‍ണമായും ഇന്ത്യയില്‍ നിര്‍മിക്കുന്ന എസ്.യു.വി.യാണ് ഇത്.

TAGS: Nissan Magnite |