28
Sunday
April 2024
April 2024
ഡിജിറ്റൽ സംവിധാന വിപുലീകരണത്തിന് കേരള മർച്ചന്റ്സ് ചേംബർ
Posted on: November 19, 2020
കൊച്ചി : കേരള മര്‍ച്ചന്റ്സ് ചേംബര്‍ ഓഫ് കൊമേഴ്സ് അംഗങ്ങള്‍ക്കായി ഡിജിറ്റല്‍ സൗകര്യങ്ങള്‍ വിപുലീകരിക്കുന്നു. ഇതിനായി കേരള സ്റ്റാര്‍ട്ട്അപ്പ് മിഷന് അംഗമായ ഇവയര്സോഫ്ടെക് എന്ന ഫിന്‍ടെക് സ്ഥാപനവുമായി ധാരണാപത്രം ഒപ്പിട്ടു.
ഇതുവഴി സംഘടനയിലെ അംഗങ്ങള്‍ക്ക് റുപേ പ്ലാറ്റിനം കാര്‍ഡ് അടക്കമുള്ള വിപുലമായ ഡിജിറ്റല്‍ സൗകര്യങ്ങളാണ് സംഘടന ലക്ഷ്യമിടുന്നത്. ജില്ലയിലെ കച്ചവട സ്ഥാപനങ്ങള്‍ വഴി ഓണ്‍ലൈന്‍ പര്ച്ചസ്, ഡോര്‍ ടു ഡോര്‍ ഡെലിവറി, അഫിനിറ്റി സംവിധാനം ഉപയോഗപ്പെടുത്തിയുള്ള ഇന്‍ഷുറന്‍സ് ആനുകൂല്യങ്ങള്‍ തുടങ്ങിയവയും കരാറിന്റെ ഭാഗമാണ്.
TAGS: Kerala Merchance Chamber Of Commerce | KMCC |
News in this Section
Related News
Trending News