പ്രവാസികള്‍ക്ക് നോര്‍ക്കയുടെ സ്റ്റാര്‍ട്ടപ് പ്രോഗ്രാം

Posted on: November 6, 2020

തിരുവനന്തപുരം : സംരംഭകരാകാന്‍ ആഗ്രഹിക്കുന്ന പ്രവാസികള്‍ക്ക് സാങ്കേതിക മേഖലയിലെ ബിസിനസ് അവസരങ്ങള്‍ ഒരുക്കാന്‍ നോര്‍ക്കയും കേരള സ്റ്റാര്‍ട്ടപ് മിഷനും ചേര്‍ന്നു നോര്‍ക്ക പ്രവാസി സ്റ്റാര്‍ട്ടപ് പ്രോഗ്രാം തുടങ്ങുന്നു. തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്കു 3 മാസം പരിശീലനം നല്‍കും.

സര്‍ക്കാരിന്റെ പ്രവാസി വായ്പാ പദ്ധതി വഴി 30 ലക്ഷം രൂപ വരെ 15 ശതമാനം സബ്‌സിഡിയോടെ ലഭിക്കും. 2 വര്‍ഷമെങ്കിലും വിദേശത്തു ജോലിചെയ്യുകയോ, താമസിക്കുകയോ ചെയ്തശേഷം സ്ഥിരമായി മടങ്ങിയെത്തിയ പ്രവാസികള്‍ക്ക് അപേക്ഷിക്കാം. വിവരങ്ങള്‍ക്ക് http ://norkapsp.startupmission.in.

 

TAGS: Norka Roots |