എം എ യൂസഫലിക്ക് ലൈഫ് ടൈം എക്‌സലൻസ് അവാർഡ്

Posted on: December 28, 2014

M-A-Yusaf-Ali-big

പദ്മശ്രീ എം എ യൂസഫലിക്ക് റിപ്പോർട്ടർ ടിവിയുടെ ലൈഫ് ടൈം എക്‌സലൻസ് അവാർഡ്.

ബീന കണ്ണൻ – മികച്ച വനിത സംരംഭക, കല്യാൺ ഗ്രൂപ്പ് – ആഭരണ വ്യവസായം , സിജിഎച്ച് എർത്ത് – ടൂറിസം, ജയലക്ഷ്മി സിൽക്‌സ് – വസ്ത്രവ്യാപാരം, സിന്തൈറ്റ് – ടേസ്റ്റ് മേക്കർ ഓഫ ദ ഇയർ, ഗോപു നന്ദിലത്ത് -ഉപഭോക്തൃ ഉത്പന്ന വിതരണം, വികെസി ഗ്രൂപ്പ് – പാദരക്ഷാ വ്യവസായം, അസറ്റ് ഹോംസ് – ഹാബിറ്റാറ്റ് റിലയബിലിറ്റി, ഇറാം സൈന്റിഫിക് സൊല്യൂഷൻസ് – സോഷ്യലി റെസ്‌പോൺസിബിൾ ബിസിനസ് എന്നിവരാണ് റിപ്പോർട്ടർ ബിസിനസ് റിലയബിലിറ്റി അവാർഡുകൾക്ക് അർഹരായ മറ്റ് ജേതാക്കൾ.

ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല, പൊതുമരാമത്ത് മന്ത്രി വി. കെ. ഇബ്രാഹിം കുഞ്ഞ് എന്നിവർ അവാർഡുകൾ സമ്മാനിച്ചു. റിപ്പോർട്ടർ ടിവി ചീഫ് എക്‌സിക്യൂട്ടീവ് എം വി നികേഷ് കുമാർ അധ്യക്ഷത വഹിച്ചു.