എ ഗ്ലിറ്ററിംഗ് സക്‌സസ് സ്‌റ്റോറി പ്രകാശനം ചെയ്തു

Posted on: September 27, 2020

ദുബായ് : ജോയ് ആലൂക്കാസ് ഗ്രൂപ്പിന്റെ വിജയഗാഥ ആലേഖനം ചെയ്ത കോഫീ ടേബിൾ ബുക്ക് – എ ഗ്ലിറ്ററിംഗ് സക്‌സസ് സ്‌റ്റോറി പ്രകാശനം ചെയ്തു. ദുബായിലെ ഇന്ത്യൻ കോൺസുലേറ്റിൽ നടന്ന ചടങ്ങിൽ കോഫീ ടേബിൾ ബുക്കിന്റെ ആദ്യ കോപ്പി ജോയ് ആലൂക്കാസ് ഗ്രൂപ്പ് ചെയർമാനും മാനേജിംഗ് ഡയറക് ടറുമായ ജോയ് ആലൂക്കാസിൽ നിന്നും ഇന്ത്യൻ കോൺസുൽ ജനറൽ ഡോ. അമൻ പുരി ഏറ്റുവാങ്ങി.

ചടങ്ങിൽ ജോയ് ആലൂക്കാസ് എക്‌സിക്യൂട്ടീവ് ഡയറക്ടർ ജോൺ പോൾ ആലൂക്കാസ്, ജാസിം മുഹമ്മദ് ഇബ്രാഹിം അൽ ഹസവി അൽ തമിമി, മുസ്തഫ മുഹമ്മദ് അഹമ്മദ് അൽ ഷെരീഫ് എന്നിവർ സന്നിഹിതരായിരുന്നു.