50,000 പ്രവാസികള്‍ക്ക് 25 കോടി രൂപ വിതരണം ചെയ്തു

Posted on: August 26, 2020

തിരുവനന്തപുരം : ജനുവരി ഒന്നിനുശേഷം നാട്ടിലെത്തിയ പ്രവാസി മലയാളികള്‍ക്ക് സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്ന 5,000 രൂപയുടെ ആശ്വാസധനം ഇതുവരെ 50,000 പേര്‍ക്ക് വിതരണം ചെയ്തു. ഇതിനായി 25 കോടി രൂപ ചെലവഴിച്ചു.

ആവശ്യമായ രേഖകള്‍ സമര്‍പ്പിച്ചവര്‍ക്ക് ബാങ്ക് അക്കൗണ്ടിലേക്കാണ് തുക നല്‍കുന്നത്. ബാക്കി അപേക്ഷകരില്‍ അര്‍ഹരായവര്‍ക്ക് വൈകാതെ തുക കൈമാറും.

TAGS: Norka Roots |