May 2024
ലുലുമാളിൽ ഷോപ്പ് & വിൻ ക്രിസ്മസ്
Posted on: December 22, 2014
കൊച്ചി ലുലുമാളിൽ 21 ദിവസം നീണ്ടുനിൽക്കുന്ന ക്രിസ്മസ് ആഘോഷങ്ങളുടെ ഉദ്ഘാടനം സിനിമതാരങ്ങളായ കുഞ്ചാക്കോ ബോബനും ഇന്ദ്രജിത്തും ചേർന്ന് കേക്ക് മുറിച്ച് നിർവഹിച്ചു. ലുലുമാൾ ബിസിനസ് ഹെഡ് ഷിബു ഫിലിപ്സ്, ലുലു ഹൈപ്പർമാർക്കറ്റ് ജനറൽ മാനേജർ സുധീഷ് നായർ, ലുലു സെലിബ്രേറ്റ് ഡയറക്ടർ അമീൻ സേട്ട്, ലുലുമാൾ അസിസ്റ്റന്റ് മാനേജർ കെ. കെ. ഷെരീഫ്, ലുലു ഗ്രൂപ്പ് മീഡിയ കോ-ഓർഡിനേറ്റർ എൻ. ബി. സ്വരാജ് എന്നിവർ പ്രസംഗിച്ചു.
ക്രിസ്മസിന്റെ മഹിമയ്ക്ക് ഇണങ്ങുംവിധത്തിൽ മാൾ പൂർണമായും അലങ്കരിച്ചിട്ടുണ്ട്. സാന്താക്ലോസിനൊപ്പം ഫോട്ടോ എടുക്കാനും സന്ദർശകർക്ക് അവസരമുണ്ട്. ചാർലി ചാപ്ലിനും സന്ദർശകരെ കാത്ത് മാളിലുണ്ട്. പ്ലേറ്റ് സ്പിന്നിംഗ്, ഡയബോളോ, കണ്ടോർഷൻ തുടങ്ങിയ പ്രകടനങ്ങളും ഇവിടെ ഒരുക്കിയിട്ടുണ്ട്. കൊച്ചി മാരിയറ്റിലെ ഷെഫ് നേതൃത്വം നൽകുന്ന കേക്ക് നിർമാണ ശില്പശാല, ക്രിസ്മസ് ട്രീ അലങ്കാരമത്സരം, കരോൾ മത്സരങ്ങൾ തുടങ്ങിയവയും ക്രമീകരിച്ചിട്ടുണ്ട്.
ലുലുമാളിലെ ഏതെങ്കിലും ഒരു ഔട്ട്ലെറ്റിലോ, പല ഔട്ട്ലെറ്റുകളിലായോ 5,000 രൂപയ്ക്ക് മേൽ ചെലവഴിക്കുന്ന ആർക്കും ഷോപ്പ് ആൻഡ് വിൻ മത്സരത്തിൽ പങ്കെടുത്ത് ബംബർ സമ്മാനങ്ങൾ നേടാം. ഫിയറ്റ് അവെഞ്ചുറയാണ് മെഗാ ബംബർ സമ്മാനം. മഹീന്ദ്ര റോഡിയോ യു ഇസഡ് ഒ, മഹീന്ദ്ര സെന്റുറോ റോക്സ്റ്റാർ, കുലാലംപൂരിലേക്ക് സകുടുംബമുള്ള വിനോദയാത്ര, സ്മാർട്ട്ഫോണുകൾ തുടങ്ങിയ ബംബർ സമ്മാനങ്ങൾ നേടാനും അവസരമുണ്ട്. കൂടാതെ മാളിലെ എല്ലാ റീട്ടെയ്ൽ ഔട്ട്ലെറ്റുകളിലും ഉപഭോക്താക്കൾക്ക് മറ്റനേകം ഓഫറുകൾ ലഭ്യമാക്കിയിട്ടുണ്ട്.
പുതുവത്സര രാത്രിയിൽ ലുലുമാളിൽ വർണമഴയും മറ്റ് ആഘോഷങ്ങളും അരങ്ങേറും.
TAGS: LuLu Group International | Lulu Mall | Lulu Mall Cochin | Lulu Mall Shop & Win Contest | Lulu Mall Xmas Celebrations |