കെഎഫ്‌സി, മക് ഡൊണാൾഡ്‌സ് റെസ്റ്റോറന്റുകൾക്ക് നേരെ ആക്രമണം

Posted on: December 22, 2014

Mc-donalds-Palakkad-Big

പാലക്കാട്ട് കെഎഫ്‌സി, മക് ഡൊണാൾഡ്‌സ് റെസ്റ്റോറന്റുകൾക്ക് നേരെ ആക്രമണം. പാലക്കാട് – കോയമ്പത്തൂർ ദേശീയ പാതയിലെ ചന്ദ്രനഗറിൽ പ്രവർത്തിക്കുന്ന റെസ്റ്റോറന്റുകളാണ് ഇന്നു രാവിലെ 7.45 ടെ ആക്രമിക്കപ്പെട്ടത്. എട്ടു പേരടങ്ങിയ സംഘമാണ് ആക്രമണം നടത്തിയത്.

സംഭവുമായി ബന്ധപ്പെട്ട് രണ്ട് പേരെ പോലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. ഈ വർഷമാണ് കെഫ്‌സിയും മക് ഡൊണാൾഡ്‌സും പാലക്കാട്ട് പ്രവർത്തനം തുടങ്ങിയത്.