ഫാക്ട് കൂടുതല്‍ വിപണി കണ്ടെത്തും

Posted on: August 15, 2020

കൊച്ചി : ഫാക്ട് ഉത്പാദിപ്പിക്കുന്ന രാസവളത്തിനു രാജ്യത്തിന്റെ വടക്കന്‍ മേഖലയില്‍ കൂടുതല്‍ വിപണി കണ്ടെത്തുമെന്നു ചെയര്‍മാനും, മാനേജിംഗ് ഡയറക്ടറുമായ കിഷോര്‍ റൂങ്ത.

വളം കൊണ്ടുപോകുന്നതിനായി തീരദേശ ചരക്കു കപ്പല്‍ ഗതാഗതം പ്രയോജനപ്പെടുത്തും. കൊച്ചി തുറഖം ഇക്കാര്യത്തില്‍ സഹകരിക്കുമെന്നും ഇന്ത്യന്‍ ചേംബര്‍ ഓഫ് കോമേഴ്‌സ് ആന്‍ഡ് ഇന്‍ഡസ്ട്രി സംഘടിപ്പിച്ച വെബിനാറില്‍ അദ്ദേഹം പറഞ്ഞു. ചേംബര്‍ പ്രസിഡന്റായി സണ്ണി എല്‍. മലയില്‍ വൈസ് പ്രസിഡന്റ് അക്ഷയ് അഗര്‍വാള്‍ എന്നിവര്‍ പ്രസംഗിച്ചു.

 

TAGS: FACT |