റിലയന്‍സിന് 30.6 ശതമാനം ലാഭ വര്‍ദ്ധന

Posted on: July 31, 2020

ന്യൂഡല്‍ഹി : റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡ് ഏപ്രില്‍-ജൂണ്‍ ക്വാര്‍ട്ടറില്‍ മുന്‍കൊല്ലം ഇതേ കാലയളവിലെക്കാള്‍ 30.6 ശതമാനം കൂടുതല്‍ ലാഭം നേടി. 13248 കോടി രൂപയാണ് ഇക്കുറി ലാഭം.

എന്നാല്‍ മൊത്തം വിറ്റുവരവ് മുന്‍കൊല്ലം ഇതേ കാലയളവിലെക്കാള്‍ 42 ശതമാനം ഇടിഞ്ഞ് 1.00.929 കോചിയായി. ഇന്ധന റീട്ടെയില്‍ വിത്പന ബിസിനസിലെ ഓഹരി ബിപിക്കു വിറ്റപ്പോള്‍ 4966 കോടി രൂപ ലാഭം കിട്ടിയതാണ് പ്രവര്‍ത്തന വരുമാനം കുറഞ്ഞിട്ടും ലാഭം ഉയരാന്‍ കാരണം. എണ്ണവിലയിലെ ഇടിവും ലോക്ഡൗണ്‍ കാരണം റീട്ടെയില്‍ ബിസിനസിലുണ്ടായ ഇടിവുമാണ് വരുമാനം കുറയാന്‍ മുഖ്യകാരണം.