ഫാക്ട് പശ്ചിമ ബംഗാളിലേക്ക് കപ്പല്‍മാര്‍ഗം രാസവളം അയയ്ക്കും

Posted on: July 29, 2020

കൊച്ചി : തീരദേശ ചരക്കു ഗതാഗതത്തിന് ഊര്‍ജമേകി രാജ്യത്തിന്റെ കിഴക്കന്‍ തീരങ്ങളിലേക്കു കപ്പല്‍ മാര്‍ഗം രാസവളം അയയ്ക്കാന്‍ വഴിയൊരുക്കി കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങളായ ഫാക്ടും കൊച്ചി പോര്‍ട്ട് ട്രസ്റ്റും.

ആദ്യ രാസവള കണ്ടെയ്‌നര്‍ കപ്പല്‍ എസ്എസ്എല്‍ വിശാഖപട്ടണം 560 ടണ്‍ അമോണിയം സള്‍ഫേറ്റുമായി വല്ലാര്‍പാടം ടെര്‍മിനലില്‍ നിന്ന് ഇന്നു പുറപ്പെടും. ഓഗസ്റ്റ് 8 നു ബംഗാളിലെ ഹാല്‍ദിയ തുറമുഖത്തെത്തും. ദ്രാവക അമോണിയ കൈകാര്യം ചെയ്യുന്നതിനായി സൗത്ത് കോള്‍ ബെര്‍ത്ത് പുനര്‍നിര്‍മ്മിക്കാന്‍ പോര്‍ട്ട് ട്രസ്റ്റും ഫാക്ടും ധാരണാപത്രം ഒപ്പുവച്ചു.

20.90 കോടി രൂപയുടെ പദ്ധതിക്കായി സാഗര്‍മാല പദ്ധതിയില്‍ നിന്നു ഷിപ്പിംഗ് മന്ത്രാലയം 9.59 കോടി രൂപ അനുവദിക്കും. ശേഷിച്ച തുക ഫാക്ടും പോര്‍ട്ട് ട്രസ്റ്റും പങ്കിടും.

TAGS: FACT |