ഹ്യൂണ്ടായ് ജനുവരിയിൽ കാർ വില വർധിപ്പിക്കും

Posted on: December 15, 2014

Hyundai-Santa-Fe-Bigഹ്യൂണ്ടായ് മോട്ടോർ ജനുവരിയിൽ കാറുകളുടെ വില വർധിപ്പിക്കും. അസംസ്‌കൃത വസ്തുക്കളുടെ വില സാഹചര്യത്തിൽ വിവിധ മോഡലുകൾക്ക് 5,000 രൂപ മുതൽ 25,000 രൂപ വരെയാണ് വർധന വരുത്തുന്നത്. രൂപയുടെ മൂല്യശോഷണവും ഉയർന്ന ഇറക്കുമതി ചെലവും മൂലമാണ് വിലവർധനയെന്ന് സെയിൽസ് ആൻഡ് മാർക്കറ്റിംഗ് സീനിയർ വൈസ് പ്രസിഡന്റ് രാകേഷ് ശ്രീവാസ്തവ പറഞ്ഞു.