മികച്ച തൊഴിലിടങ്ങളുടെ പട്ടികയില്‍ ഹാരിസണ്‍സ് മലയാളം നാലാം സ്ഥാനത്ത്

Posted on: June 24, 2020

കൊച്ചി : ഇന്ത്യയിലെ ഏറ്റവും മികച്ച തൊഴിലിടങ്ങളുടെ പട്ടികയില്‍ ആര്‍.പി.ജി. ഗ്രൂപ്പ് കമ്പനിയായ ഹാരിസണ്‍സ് മലയാളം ലിമിറ്റഡ് നാലാം സ്ഥാനം കൈവരിച്ചു. പട്ടികയിലെ ആദ്യ അഞ്ചില്‍ ഇടം പിടിച്ച ഏക കേരള കമ്പനിയും ഇതാണ്.

ആഗോള ഗവേഷണ സ്ഥാപനമായ ഗ്രേറ്റ് പ്ലേസ് ടു വര്‍ക്ക് ഇന്‍സ്റ്റിറ്റ്യൂട്ട് തയ്യാറാക്കുന്ന പട്ടികയില്‍ 2014 മുതല്‍ ഹാരിസണ്‍സ് മലയാളം ഇടം പിടിച്ചിട്ടുണ്ട്. ജീവനക്കാര്‍ക്ക് നല്‍കുന്ന ആനുകൂല്യങ്ങള്‍ക്കപ്പുറം ജോലിസ്ഥലത്തെ ഉന്നത നിലവാരത്തിലുള്ള ബന്ധങ്ങളാണ് ഈ നേട്ടം കൈവരിക്കാന്‍ സഹായിച്ചതെന്ന്ാ ഹാരിസണ്‍സ് മലയാളം ഡയറക്ടര്‍ ചെറിയാന്‍ എം. ജോര്‍ജ് പറഞ്ഞു.