ഓഹരിവിപണികൾ നഷ്ടത്തിൽ

Posted on: December 15, 2014

BSE--building-big-A

ഈ വാരത്തിൽ ആദ്യവ്യാപാരദിനത്തിൽ ഓഹരിവിപണികളിൽ നഷ്ടത്തോടെ തുടക്കം. ബിഎസ്ഇ സെൻസെക്‌സ് 39.94 പോയിന്റ് കുറഞ്ഞ് 27,310.74 പോയിന്റിലും നിഫ്റ്റി 10.50 പോയിന്റ് കുറഞ്ഞ് 8,213.60 പോയിന്റിലുമാണ് രാവിലെ 9.54 ന് വ്യാപാരം നടക്കുന്നത്.

ഒഎൻജിസി, എച്ച്ഡിഎഫ്‌സി, ഐടിസി തുടങ്ങിയ ഓഹരികൾ നേട്ടത്തിലാണ്.

ടിസിഎസ്, ടാറ്റാ മോട്ടോഴ്‌സ്, റിലയൻസ്, ഗെയിൽ തുടങ്ങിയ ഓഹരികൾ നഷ്ടത്തിലാണ്.

വെള്ളിയാഴ്ച സെൻസെക്‌സ് 251.33 പോയിന്റ് കുറഞ്ഞ് 27,350.68 പോയിന്റിലും നിഫ്റ്റി 68.80 പോയിന്റ് കുറഞ്ഞ് 8,224.10 പോയിന്റിലുമാണ് ക്ലോസ് ചെയ്തത്.

TAGS: BSE Sensex | Nifty |