16
Thursday
May 2024
May 2024
പെട്രോൾ, ഡീസൽ വിലകൾ 11 ാം ദിവസവും വർധിപ്പിച്ചു
Posted on: June 17, 2020
കൊച്ചി : പെട്രോൾ, ഡീസൽ വിലകൾ തുടർച്ചയായി 11 ാം ദിവസവും വർധിപ്പിച്ചു. പെട്രോൾ ലിറ്ററിന് 55 ഉം ഡീസലിന് 57 ഉം പൈസയാണ് ഇന്ന് കൂട്ടിയത്. എണ്ണക്കമ്പനികൾ ജൂൺ ഏഴ് മുതലാണ് വില കൂട്ടാൻ തുടങ്ങിയത്.
കഴിഞ്ഞ 11 ദിവസത്തിനിടെ പെട്രോളിന് 6.03 രൂപയും ഡീസലിന് 6.08 രൂപയുമാണ് വർധിച്ചത്. കൊച്ചിയിൽ പെട്രോളിന്റെ വില ലിറ്ററിന് 77.54 രൂപയും ഡീസലിന് 71.86 രൂപയുമായി.
TAGS: Diesel Price Hike | Petrol Price Hike |
News in this Section