പെട്രോളിനും ഡീസലിനും വീണ്ടും വില കൂട്ടി

Posted on: June 13, 2020

കൊച്ചി : തുടർച്ചയായി ഏഴാം ദിവസവും പെട്രോൾ, ഡീസൽ വിലകൾ വർധിപ്പിച്ചു. പെട്രോളിന് 59 പൈസയും ഡീസലിന് 55 പൈസയുമാണ് ഇന്ന് വർധിപ്പിച്ചത്.

കഴിഞ്ഞ ഏഴ് ദിവസത്തിനുള്ളിൽ പെട്രോളിന് 3.91 രൂപയും ഡീസലിന് 3.81 രൂപയുമാണ് വർധിച്ചത്. കഴിഞ്ഞ ഞായറാഴ്ച മുതലാണ് എണ്ണക്കമ്പനികൾ വില കൂട്ടാൻ തുടങ്ങിയത്.