ലുലു ഗ്രൂപ്പ് മാളുകള്‍ നാളെ തുറക്കും

Posted on: June 8, 2020

കൊച്ചി : ഇടപ്പള്ളിയിലെ ലുലു മാളും തൃശൂര്‍ തൃപ്രയാറിലെ വൈ മാളും നാളെ പ്രവര്‍ത്തനമാരംഭിക്കും. എന്റര്‍ടടെയ്ന്‍മെന്റ് സോണുകളും സിനിമാ തിയറ്ററുകലും പ്രവര്‍ത്തിക്കില്ല.

ഉപയോക്താക്കള്‍ക്കു സുരക്ഷിത ഷോപ്പിംഗ് ഉറപ്പുവരുത്താനുള്ള ക്രമീകരണങ്ങള്‍ പുരോഗമിക്കുകയാണെന്ന് ലുലു ഗ്രൂപ്പ് അറിയിച്ചു. റെഡ് സോണുകളില്‍ നിന്നുള്ള പ്രാതിനിധ്യം ഒഴിവാക്കാന്‍ എല്ലാ ഉപയോക്താക്കളും, റീട്ടെയ്‌ലര്‍മാരും ആരോഗ്യ സേതു ആപ് ഡൗണ്‍ലോഡ് ചെയ്യണം.

മാളിനുള്ളിലെ പൊതുസ്ഥലങ്ങളും മറ്റും സാനിറ്റൈസേഷന്‍ ടീം, അണുവിമുക്തമാക്കും. മാളിലുടനീളം 1.5 മീറ്റര്‍ അകലം അടയാളപ്പെടുത്തു സ്റ്റിക്കറുകളും പോസ്റ്ററുകളും പതിച്ചു. താപനില 24 ഡിഗ്രിക്കും 30 നും ഇടയില്‍ സജ്ജീകരിക്കും. 65 വയസ്സിനു മുകളിലുള്ളവര്‍ക്കും ഗര്‍ഭിണികള്‍ക്കും 10 വയസ്സില്‍ താഴെയുള്ളവര്‍ക്കും പ്രവേശനമുണ്ടാകില്ല.

TAGS: Lulu Group |