നിരാലി മെമ്മോറിയല്‍ മെഡിക്കല്‍ ട്രസ്റ്റ് ഗുജറാത്തില്‍ മള്‍ട്ടി സ്‌പെഷ്യാലിറ്റി ആശുപത്രി സ്ഥാപിക്കുന്നു

Posted on: June 4, 2019

മുംബൈ: ലാര്‍സന്‍ ആൻഡ് ട്യൂബ്രോ ഗ്രൂപ്പ് ചെയര്‍മാന്‍ എ.എം.നായിക് ആരംഭിച്ച നിരാലി മെമ്മോറിയല്‍ മെഡിക്കല്‍ ട്രസ്റ്റ് ഗുജറാത്തിലെ നവ്‌സരിയില്‍ മള്‍ട്ടി സ്‌പെഷ്യല്‍ ആശുപത്രി സ്ഥാപിക്കുന്നു. മള്‍ട്ടി സ്‌പെഷ്യാലിറ്റി ആശുപത്രി പരിപാലിക്കുന്നതും നടത്തുന്നതും അപ്പോളോ ആശുപത്രി ഗ്രൂപ്പായിരിക്കും. ഇതു സംബന്ധിച്ച കരാര്‍ നായിക്കും അപ്പോളോ ആശുപത്രി ഗ്രൂപ്പ് ചെയര്‍മാന്‍ ഡോ. പ്രതാപ് സി. റെഡ്ഡിയും തമ്മില്‍ ഒപ്പുവച്ചു.

നായിക്കിന്റെ പേരകിടാവ് നിരാലിയുടെ ഓര്‍മ്മയ്ക്കായി കുടുംബം സ്ഥാപിച്ച നിരാലി മെമ്മോറിയല്‍ മെഡിക്കല്‍ ട്രസ്റ്റിലൂടെ നിലവാരമുള്ള ചികില്‍സയ്ക്ക് ശേഷിയില്ലാത്ത രോഗികള്‍ക്ക് സഹായം ചെയ്യുന്നു. കാന്‍സര്‍ ബാധിതയായി രണ്ടാം വയസില്‍ മരിച്ചതാണ് നായികിന്റെ കൊച്ചു മകള്‍ നിരാലി.

മള്‍ട്ടി സ്‌പെഷ്യാലിറ്റി ആശുപത്രിക്ക് വേണ്ട അടിസ്ഥാന സൗകര്യങ്ങളും മെഡിക്കല്‍ ഉപകരണങ്ങളും യോഗ്യരായ ഡോക്ടര്‍മാരെയും പാരാമെഡിക്കല്‍ ജീവനക്കാരെയും നിരാലി ട്രസ്റ്റ് നല്‍കും. അപ്പോളോ ആശുപത്രി ഈ രംഗത്തുള്ള അവരുടെ പരിചയം ഉപയോഗിച്ച് പരിപാലിക്കും.