മുഖ്യമന്ത്രി പിണറായി വിജയന് ഇന്ന് 75 ാം പിറന്നാൾ

Posted on: May 24, 2020

തിരുവനന്തപുരം : മുഖ്യമന്ത്രി പിണറായി വിജയന് ഇന്ന് 75 ാം പിറന്നാൾ. 1945 മെയ് 24 നാണ് മുഖ്യമന്ത്രി ജനിച്ചത്. പതിവുപോലെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ തിരക്കിലാണ് മുഖ്യമന്ത്രി.

ജന്മദിനത്തിന് പ്രത്യേകതകളൊന്നുമില്ലെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. സാധാരണ ദിവസം പോലെ അതു കടന്നുപോകും. നാടാകെ വിഷമസ്ഥിതി നേരിട്ടുകൊണ്ടിരിക്കുകയാണ്. ആ പ്രശ്നമാണ് പ്രധാനം. ഇത്തരം ഒരു ഘട്ടത്തിൽ ജന്മദിനത്തിന് വലിയ പ്രസക്തിയൊന്നും കാണുന്നില്ല. പലരും ആശംസ അർപ്പിക്കുന്നത് സ്വാഭാവികമാണ്’. ടെലിവിഷൻ പരിപാടിയായ നാം മുന്നോട്ടിൽ മുഖ്യമന്ത്രി പറഞ്ഞു.

സംസ്ഥാന സർക്കാർ നാളെ നാല് വർഷം പൂർത്തിയാക്കുകയാണ്. കോവിഡിന്റെ പശ്ചാത്തലത്തിൽ സർക്കാരിന്റെ വാർഷികാഘോഷവും വേണ്ടെന്നുവെച്ചിരിക്കുകയാണ്.