ഇന്ത്യയിൽ കോവിഡ്19 രോഗികൾ 91,000 ലേക്ക് ; മരണസംഖ്യ 2,872

Posted on: May 17, 2020

ന്യൂഡൽഹി : ഇന്ത്യയിൽ കോവിഡ് 19 ബാധിതരുടെ എണ്ണം 90,927 ആയി. ഇന്നലെ മാത്രം 4,864 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു.

ഇതേവരെ 2,872 പേരാണ് കോവിഡ് ബാധിച്ച് മരണമടഞ്ഞത്. ഇന്നലെ മാത്രം 118 പേർ മരിച്ചു. രാജ്യത്ത് 34,224 പേർക്ക് രോഗം ഭേദമായി.