ഒഎൻജിസി 2014 മുതൽ ഷെയ്ൽഗ്യാസ് ഖനനം തുടങ്ങും

Posted on: October 5, 2013

ONGCഓയിൽ ആൻഡ് നാച്വറൽ ഗ്യാസ് കോർപറേഷൻ (ഒഎൻജിസി) 2014 മുതൽ വാണിജ്യാടിസ്ഥാനത്തിൽ ഷെയ്ൽ ഗ്യാസ് ഖനനം തുടങ്ങും. ആദ്യഘട്ടത്തിൽ 10 കിണറുകളാണുണ്ടാവുകയെന്ന് ചെയർമാൻ സുധീർ വാസുദേവ് പറഞ്ഞു. ഒഎൻജിസിക്കും ഓയിൽ ഇന്ത്യയ്ക്കും കൂടി 356 ബ്ലോക്കുകളാണുള്ളത്. ഇവയിൽ 176 ബ്ലോക്കുകളിൽ ഷെയ്ൽ ഗ്യാസ് നിക്ഷേപമുണ്ട്. 96 ട്രില്യൺ ക്യുബിക് ഫീറ്റ് ഷെയ്ൽ ഗ്യാസ് നിക്ഷേപമാണ് കണക്കാക്കിയിട്ടുള്ളത്. 26 വർഷത്തെ വാതക ഡിമാൻഡിനു തുല്യമാണിത്.

TAGS: ONGC | Shale Gas |