ഊബർ ടാക്‌സികൾക്ക് ഡൽഹിയിൽ നിരോധനം

Posted on: December 8, 2014

Uber-Taxi-car-Big

ടാക്‌സികാറിൽ യുവതി ബലാൽസംഗം ചെയ്യപ്പെട്ട പശ്ചാത്തലത്തിൽ ഊബർ ടാക്‌സികൾ ഡൽഹി സർക്കാർ നിരോധിച്ചു. എല്ലാവിധ ഗതാഗത പ്രവർത്തനങ്ങളിൽ നിന്നും കമ്പനിയെ വിലക്കി ബ്ലാക്ക്‌ലിസ്റ്റിൽ ഉൾപ്പെടുത്തി. കുറ്റകൃത്യം നടന്ന കാറിന്റെ ടാക്‌സി പെർമിറ്റും റദ്ദാക്കി. അമേരിക്കൻ കമ്പനിയായ ഊബർ മൊബൈൽ ആപ്ലിക്കേഷനുകളിലൂടെയാണ് ടാക്‌സി ബുക്കിംഗ് സ്വീകരിച്ചിരുന്നത്.