വായു മലിനീകരണം ഡല്‍ഹി സര്‍ക്കാരിന് 25 കോടി രൂപ പിഴ

Posted on: December 4, 2018

ന്യൂഡല്‍ഹി : വായു മലിനീകരണം തടയുന്നതില്‍ ഫലപ്രദമായ നടപടികള്‍ സ്വീകരിക്കാത്തതിനു ഡല്‍ഹി സര്‍ക്കാരിനു ദേശീയ ഹരിത ട്രൈബ്യൂണല്‍ (എന്‍ ജി ടി) 25 കോടി രൂപ പിഴ ചുമത്തി. മലിനീകരണം സൃഷ്ടിക്കുന്നവരില്‍ നിന്നും വീഴ്ച വരുത്തിയ ഉദ്യോഗസ്ഥരില്‍ നിന്നുമായി തുക ഈടാക്കണം.

പിഴ അടയ്ക്കാന്‍ വൈകിയാല്‍ ഓരോ വാദത്തിനും 10 കോടി രൂപ വീതം അധികം ചുമത്തുമെന്നും ട്രൈബ്യൂണല്‍ അധ്യക്ഷന്‍ ജസ്റ്റിസ് എ.കെ ഗോയല്‍ മുന്നറിയിപ്പ് നല്‍കി.