മാഗി നൂഡിൽസിന് ഡൽഹിയിൽ 15 ദിവസത്തേക്ക് നിരോധനം

Posted on: June 3, 2015

Maggi-noodels-YOPS-big

ന്യൂഡൽഹി : മാഗി നൂഡിൽസിന് ഡൽഹിയിൽ 15 ദിവസത്തേക്ക് നിരോധനം. മാഗി നൂഡിൽസിൽ ഈയത്തിന്റെ അംശം അനുവദനീയമായതിൽ കണ്ടെത്തിയെന്ന ആരോപണത്തെ തുടർന്നാണ് വില്പന താത്കാലികമായി നിരോധിച്ചത്.

പുതിയ ബാച്ച് വരുമ്പോൾ പരിശോധിച്ചശേഷമേ നിരോധനം സംബന്ധിച്ച തീരുമാനം പുനപരിശോധിക്കുകയുള്ളുവെന്ന് ഡൽഹി ആരോഗ്യമന്ത്രി വ്യക്തമാക്കി. അതേസമയം മാഗി നൂഡിൽസ് സംബന്ധിച്ച് കേന്ദ്രഗവൺമെന്റ് സംസ്ഥാനങ്ങളോട് റിപ്പോർട്ട് ആവശ്യപ്പെട്ടിട്ടുണ്ട്.

കരസേന  മാഗി നൂഡിൽസ് ഉപയോഗിക്കുന്നതിന് എതിരെ സേനാംഗങ്ങൾക്ക് മുന്നറിയിപ്പ് നൽകി. ഫ്യൂച്ചർ ഗ്രൂപ്പ് ബിഗ്ബസാറിൽ നിന്നും മാഗിനൂഡിൽസ് പിൻവലിച്ചു.