11
Saturday
May 2024
May 2024
എംസിഎക്സ് ഡിജിസിഎക്സിലെ ഓഹരിപങ്കാളിത്തം കുറച്ചു
Posted on: October 5, 2013
ജിഗ്നേഷ് ഷാ നേതൃത്വം നൽകുന്ന എംസിഎക്സ് ദുബായ് ഗോൾഡ് ആൻഡ് കമ്മോഡിറ്റി എക്സ്ചേഞ്ചിലെ (ഡിജിസിഎക്സ്) ഓഹരി പങ്കാളിത്തം അഞ്ചു ശതമാനത്തിൽ നിന്ന് 3.4 ശതമാനമായി കുറച്ചു. ജൂലൈയിൽ ഡിജിസിഎക്സ് നടത്തിയ അവകാശഓഹരി ഇഷ്യുവിൽ പങ്കെടുക്കാത്തതുമൂലമാണ് എംസിഎക്സിന്റെ ഓഹരിപങ്കാളിത്തം കുറഞ്ഞത്. 2005-ൽ ഡിജിസിഎക്സ് ആരംഭിക്കുമ്പോൾ എംസിഎക്സിനു പത്തുശതമാനം ഓഹരിപങ്കാളിത്തമുണ്ടായിരുന്നു.
അതേസമയം ജിഗ്നേഷ് ഷായുടെ ഫിനാൻഷ്യൽ ടെക്നോളജീസിനു ഡിജിസിഎക്സിൽ 39 ശതമാനം ഓഹരിപങ്കാളിത്തമുണ്ട്.
News in this Section