രാജ്യത്ത് കോവിഡ്19 മരണം 353 : രോഗബാധിതർ 10,816 പേർ

Posted on: April 14, 2020

ന്യൂഡൽഹി : രാജ്യത്ത് കോവിഡ്19 ബാധിച്ച് മരണമടഞ്ഞവരുടെ എണ്ണം 353 ആയി. രോഗം സ്ഥിരീകരിച്ചവർ 10,816 പേരാണ്. രാജ്യത്ത് 1190 പേർക്ക് രോഗം ഭേദമായി. തമിഴ്‌നാട്, കർണാടക, ആന്ധ്രപ്രദേശ്, മഹാരാഷ്ട്ര, ഗുജറാത്ത് എ്ന്നീ സംസ്ഥാനങ്ങളിൽ കോവിഡ് മരണം റിപ്പോർട്ട് ചെയ്തു.

ഗുജറാത്തിൽ കോവിഡ് ബാധിച്ച് രണ്ട് പേർ കൂടി മരിച്ചു. ഇതോടെ സംസ്ഥാനത്തെ കോവിഡ് മരണം 28 ആയി. തമിഴ്‌നാട്ടിൽ കോവിഡ് ബാധിച്ച് ഡിണ്ടിഗൽ സ്വദേശിയായ 95 കാരൻ മരിച്ചു. സംസ്ഥാനത്ത് 31 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ കോവിഡ്19 ബാധിതരുടെ എണ്ണം 1204 ആയി. പത്ത് വയസിൽ താഴെയുള്ള 33 കുട്ടികൾക്ക് രോഗം സ്ഥിരീകരിച്ചു.

ഡൽഹി സാകേത് ആശുപത്രിയിൽ രണ്ട് മലയാളി നേഴ്‌സുമാർക്കു കൂടി കോവിഡ്19 സ്ഥിരീകരിച്ചു. രോഗനിർണയത്തിന് പഞ്ചാബിൽ റാപ്പിഡ് ടെസ്റ്റ് ആരംഭിച്ചു. മുംബൈ ഭാട്യ ആശുപത്രിയിൽ ആറ് മലയാളി നേഴ്‌സുമാർക്ക് കോവിഡ്19 സ്ഥിരീകരിച്ചു. കർണാടകത്തിൽ ഇന്ന് 13 പേർക്ക് കൊറോണ സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്തെ കോവിഡ്19 ബാധിതരുടെ എണ്ണം 260 ആയി.

TAGS: Coronavirus | COVID-19 |