കരിപ്പൂരിൽ 10 കിലോ സ്വർണം പിടികൂടി

Posted on: December 7, 2014

Gold-Bar-B

കരിപ്പൂർ വിമാനത്താവളത്തിൽ നിന്ന് 10 കിലോ സ്വർണം പിടികൂടി. ദുബായിൽ നിന്നും ഇന്നു രാവിലെ കരിപ്പൂരിൽ എത്തിയ രണ്ടു പേരെ ഡിആർഐ പിടികൂടി ചോദ്യം ചെയ്തുവരുന്നു. കസ്റ്റംസ് പിടികൂടുമെന്ന തോന്നിയപ്പോൾ സ്വർണം ലേഡീസ് ടോയ്‌ലറ്റിൽ ഉപേക്ഷിക്കുകയായിരുന്നു.

പിടികൂടിയ സ്വർണത്തിന് 3,23 കോടി രൂപ വില വരും. പിടികൂടിയവരിൽ ഒരാൾ കാസർഗോഡ് സ്വദേശിയും മറ്റൊന്ന് തിരുവനന്തപുരം സ്വദേശിനിയുമാണ്.