വിശാഖപട്ടണത്ത് 55 കിലോ സ്വർണം പിടികൂടി

Posted on: June 22, 2015

GOLD-BAR-Big

ഹൈദരാബാദ് : ആന്ധ്രപ്രദേശിലെ വിശാഖപട്ടണം വിമാനത്താവളത്തിൽ 55 കിലോ സ്വർണം പിടികൂടി. ഇലക്ട്രോണിക് സാധനങ്ങൾക്കിടയിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച സ്വർണമാണ് എയർകസ്റ്റംസ് പിടികൂടിയത്.

സംഭവവുമായി ബന്ധപ്പെട്ട് മൂന്ന് പേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്.