കരിപ്പൂരിൽ വലിയ വിമാനങ്ങൾ ഇറങ്ങാൻ സാധ്യത ഇല്ലെന്ന് വ്യോമയാനമന്ത്രി

Posted on: January 31, 2016

Ashok-Gajapathi-Raju-Big-b

കോഴിക്കോട് : കരിപ്പൂർ രാജ്യാന്തര വിമാനത്താവളത്തിൽ ഇനി വലിയ വിമാനങ്ങൾ ഇറങ്ങാൻ സാധ്യത ഇല്ലെന്ന് കേന്ദ്ര വ്യോമയാന മന്ത്രി അശോക് ഗജപതി രാജു പറഞ്ഞു. റൺവേയുടെ അറ്റകുറ്റപ്പണികൾ തീർന്നാലും ഡിജിസിഎ അനുവദിച്ചാൽ മാത്രമെ വലിയ വിമാനങ്ങൾ ലാൻഡ് ചെയ്യുകയുള്ളു. സംസ്ഥാന സർക്കാർ ആവശ്യമായ ഭൂമി ഏറ്റെടുത്തു നൽകണമെന്നും മന്ത്രി പറഞ്ഞു.

റൺവേ വികസനത്തിന് 238 ഏക്കർ ഭൂമി ഏറ്റെടുക്കേണ്ടതുണ്ട്. ടേബിൾ ടോപ് വിമാനത്താവളമായതിനാൽ കരിപ്പൂരിലെ റൺവേ വലിയ വിമാനങ്ങൾക്ക് അനുയോജ്യമല്ലെന്നാണ് ഡിജിസിഎയുടെ നിലപാട്.